മനസ് അസ്വസ്ഥമാകുമ്പോൾ അഭയം തേടുന്ന ഇടം, വീട്ടിലെ സ്പെഷ്യൽ റൂമിനെ കുറിച്ച് സാനിയ മിർസ

ഇ്ന്ത്യൻ ടെന്നീസ് ചരിത്രത്തിലെ ഇതിഹാസ താരമാണ് സാനിയ മിർസ. പതിറ്റാണ്ടുകളായി ലോക ടെന്നീസ് സർക്യൂട്ടിൽ ആധിപത്യം പുലർത്തിയിരുന്ന സാനിയ ഷോയ്ബ് മാലികുമായുള്ള വിവാഹ മോചനത്തിന് ശേഷം ദുബായിലെ പാം ജുമൈറയിലാണ് താമസിക്കുന്നത്. ഒരു യു ട്യൂബ് ചാനലിലെ വീഡിയോയിൽ ഗ്രീക്ക് ശൈലിയിലുള്ള തന്റെ വില്ലയുടെ വിശേഷങ്ങൾ സാനിയ പങ്കുവച്ചു.
വില്ലയെ തന്റെ സുരക്ഷിത ഇടമായാണ് സാനിയ വിശേഷിപ്പിച്ചത്. അക്ഷരാർത്ഥത്തിൽ നിറങ്ങൾ മുതൽ ഇവിടെയുള്ള എല്ലാം ഞാൻ ആഗ്രഹിച്ചതു പോലെ തന്നെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുറംകാഴ്ചയിൽ വീട് അതിമനോഹരമാണ്. പൗരാണിക തുടിക്കുന്ന വെള്ള നിറത്തിലുള്ള മുൻഭാഗവും വൃത്താകൃതിയുള്ള തൂണുകളും ഗ്രീക്ക് ആർക്കിടെക്ചറിന്റെ മനോഹാരിത പ്രകടമാക്കുന്നുവെമ്ന് സാനിയ പറഞ്ഞു. പൂന്തോട്ടവും വിശാലമായ നീന്തൽക്കുളവും വീടിന്റെ പ്രത്യേകതകളാണ്.
അത്യാധുനികവും ആകർഷകവുമാണ് ലിവിംഗ് ഏരിയ. ചാര നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള സോഫകളും ലിവിംഗ് റൂമിന് പ്രത്യേക ചാരുത നിൽകുന്നു. ഡൈനിംഗ് , കിച്ചൺ ഏരിയകളെ സംയോജിപ്പിച്ചു കൊണ്ടുള്ള പ്ലാനാണ് അനുവർത്തിച്ചിരിക്കുന്നത്.
പച്ചയും വെള്ളയും നിറങ്ങളുടെ സന്തുലനമാണ് മാസ്റ്റർ ബെഡ്റൂമിന്റെ പ്രത്യേകത. വിശാലമായ ഡ്രസിംഗ് റൂം സാനിയയുടെ ഷൂ ശേഖരം കൊണ്ട് നിറഞ്ഞിരിക്കുന്നു. സാനിയയുടെ ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ ഉദാഹരണമായി കൂടി ഈ റൂമിനെ കാണാം. അതേസമയം ഇഷാന്റെ മുറിയാകട്ടെ ബാല്യത്തിന്റെ ഉൻമേഷവും ഊർജ്ജവും നിറയ്ക്കുന്നത്. നിറങ്ങൾ കൊണ്ട് നിറഞ്ഞ ബെഡിറൂമിൽ ഒരു ബങ്ക ബെഡും കുട്ടികളുടെ പ്രിയപ്പെട്ട ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാർത്ഥനാ മുറിയാകട്ടെ ഐസി – നീല പരവതാനിയും സൗമ്യമായ ലൈറ്റിംഗ് ഉപയോഗിച്ച് സോഫ്ട് നിറങ്ങളിൽ രൂപകല്പന ചെയ്തിരിക്കുന്നു. എനിക്ക് അസ്വസ്ഥത തോന്നുമ്പോൾ ഞാൻ പോകുന്ന സ്ഥലമാണിതെന്ന് സാനിയ പറഞ്ഞു.
Source link


