LIFESTYLE NEW

‘എത്തിനിൽക്കുന്നത്  തുടക്കത്തിൽ  മാത്രം, ലക്ഷ്യത്തിലല്ല’; നിത അംബാനിക്ക് പുരസ്‌കാരം


റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനിക്ക് പുരസ്‌കാരം. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിന്റെ (കെ.ഐ.എസ്.എസ്) മാനവികതാ പുരസ്കാരമാണ് നിതയ്ക്ക് ലഭിച്ചത്. ശ്രീലങ്കയിൽ നിന്നുള്ള നോബൽ സമ്മാന ജേതാവ് മോഹൻ മുനസിംഗെ ആണ് പുരസ്‌കാരം സമ്മാനിച്ചത്. കെ.ഐ.ഐ.ടി, കെ.ഐ.എസ്.എസ്, കെ.ഐ.എം.എസ് എന്നിവയുടെ സ്ഥാപകൻ ഡോ. അച്യുത സാമന്ത ചടങ്ങിൽ സന്നിഹിതനായിരുന്നു. ‘നമ്മുടെ പുത്രന്മാർക്ക് ചെയ്യാൻ സാധിക്കുന്നതുപോലെ പുത്രിമാർക്കും സാധിക്കും. ആൺമക്കളും പെൺമക്കളും തമ്മിൽ വ്യത്യാസമില്ല.നിങ്ങളിപ്പോൾ എത്തിനിൽക്കുന്നത് തുടക്കത്തിൽ മാത്രമാണെന്നും ലക്ഷ്യത്തിലല്ലെന്നും എപ്പോഴും ഓർക്കുക. എത്ര ദൂരം പോകാൻ സാധിക്കുമെന്ന് നിർണയിക്കുന്നത് നിങ്ങളുടെ സ്വപ്‌നങ്ങളും യാത്ര തുടരാനുള്ള ധൈര്യവുമാണ്. ഇന്ത്യയുടെ ഭാവി തിളക്കമുറ്റതായിരിക്കുമെന്ന് എനിക്ക് ബോദ്ധ്യമുണ്ട്’- പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിത അംബാനി പറഞ്ഞു.


Source link

Back to top button