test del 3

മകന്റെ അസുഖം മാറാൻ മകളെ നരബലി നൽകി; ബലാത്സംഗമാക്കാൻ ശ്രമം, അമ്മയും മന്ത്രവാദിനിയും അറസ്റ്റിൽ


റാഞ്ചി∙ ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ കുസുംഭ ഗ്രാമത്തിൽ 13 വയസ്സുകാരിയെ നരബലി നൽകിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനിയായ ശാന്തി ദേവി, ഭീം റാം എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇവർ മൂവരും ഒരേ ഗ്രാമവാസികളാണ്.കൊലപാതകത്തിനു ശേഷം കുറ്റവാളികൾ പെൺകുട്ടിയുടെ ശരീരത്തിൽ മാരകമായി മുറിവേൽപ്പിക്കുകയും രക്തം ശേഖരിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം ഒരു തോട്ടത്തിൽ കുഴിച്ചിട്ടു. ഇത് ഒരു ബലാത്സംഗക്കൊലയാണെന്ന് വരുത്തിത്തീർത്ത് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും ഇവർ ശ്രമിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇവരുടെ വാദങ്ങൾ കള്ളമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് നരബലിയുടെ ചുരുളഴിഞ്ഞത്.


Source link

Back to top button