മകനെ രക്ഷിക്കാൻ കിണറ്റിൽ ചാടി, യുവാവിന് ദാരുണാന്ത്യം

വടക്കാഞ്ചേരി: വീടിനോട് ചേർന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നു വയസുകാരനെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ പിതാവിന് ദാരുണാന്ത്യം. മാരാത്തുകുന്ന് ഉന്നതിയിൽ വാരിയത്ത് വളപ്പിൽ വിഷ്ണു (30) ആണ് മരിച്ചത്. രാത്രിയിലാണ് ഏക മകൻ ആയുഷ് കിണറ്റിൽ വീണത്. ഉടൻ പിതാവും എടുത്തുചാടി. ശ്വാസം ലഭിക്കാതെ അവശനായ വിഷ്ണു കിണറ്റിൽ കുടുങ്ങി. നാട്ടുകാരിലൊരാൾ കിണറ്റിലിറങ്ങി ആയുഷിനെ രക്ഷപ്പെടുത്തി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വടക്കാഞ്ചേരിയിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥരെത്തി വിഷ്ണുവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുനിത. സംസ്കാരം ചൊവ്വാഴ്ച നടക്കും.
Source link



