LATEST
മകനെ ഫോണിൽ വിളിച്ചു, പകരമെത്തിയത് മരണവാർത്ത

കായംകുളം: പഠിക്കാനായി രാവിലെ 5 ന് മകനെ ഫോണിൽ വിളിച്ചുണർത്തുന്ന ഡോ.മുജീബ് റഹ്മാൻ പതിവുപോലെ ഇന്നലെയും വിളിച്ചെങ്കിലും ഫോണെടുത്തില്ല. മകന്റെ അപകടത്തെക്കുറിച്ച് അതിനിടെ, പൊലീസ് അയച്ച മെസേജാണ് ലഭിച്ചത്. കോഴിക്കോട്ട് ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിലാണ് നൂറനാട് ഗവ.ആശുപത്രിയിലെ അസി.സർജൻ ഡോ.മുജീബ് റഹ്മാന്റെ മകനും മലബാർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ കായംകുളം പുളിമുക്ക് അലങ്കാറിൽ അഭിയാൻ മുജീബ് (21) മരിച്ചത്. സുഹൃത്തുക്കളായ നന്ദകിഷോർ, എസ്.അഭിനവ് എന്നിവരും അപകടത്തിൽ മരിച്ചു.മാതാവ്: ഷജില.സഹോദരി അലീഷ (കൃഷ്ണപുരം ബിഷപ്പ് മൂർ സ്കൂൾ എട്ടാം ക്ളാസ് വിദ്യാർത്ഥി). അലങ്കാർ ഇവന്റ് കാറ്ററിംഗ് ഉടമ ഇബ്രാഹിംകുട്ടിയുടെ ചെറുമകനാണ്.
Source link

