test del 4 copy of del 3

ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്


ആലത്തൂർ ∙ ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി അബ്ദുൽ റഹ്മാന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്. ഗവ.ഗേൾസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 20നായിരുന്നു ഇവരുടെ വിവാഹം. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ അസ്നയെ ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


Source link

Back to top button