test del 3
ഭൂമി നൽകാമെന്ന് വാഗ്ദാനം; ഭിന്നശേഷിക്കാരനെ കബളിപ്പിച്ച് 95 ലക്ഷം രൂപ തട്ടി, ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ പരാതി

ഭുവനേശ്വർ ∙ ഒഡീഷ ആഭ്യന്തര വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ ആരാധന ദാസിനെതിരെ 95 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ്. ഭൂമി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുകയും പിന്നീട് വധഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതി. ഭിന്നശേഷിക്കാരനായ കമൽ കുമാർ ഭവ്സിങ്ക എന്നയാളെയാണ് ആരാധന ദാസ് കബളിപ്പിച്ചത്. ആരാധന ദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനു സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇതിനായി പൊലീസ് സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊതുഭരണ വകുപ്പിനും കത്തയച്ചു. അതേ സമയം, പണം തിരികെ ചോദിച്ച പരാതിക്കാരനെ ഇവർ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
Source link


