‘ഭീഷണിയുടെ സ്വരം വിലപ്പോവില്ല, രഹസ്യമായല്ല പരസ്യമായി വോട്ട് ചോദിക്കാൻ സഭയ്‌ക്ക് അവകാശമുണ്ട്’: വിമർശിച്ച് പാലാ ബിഷപ്പ്

കോട്ടയം: വിമർശനമുന്നയിച്ച ബിജെപി നേതാവ് പി സി ജോർജിന് പരോക്ഷ മറുപടിയുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട് വെളിപ്പെടുത്തി. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിക്കുന്നു. കൈയടിക്ക് വേണ്ടിയോ സംസ്‌കാരമില്ലാതെ ‘ചാനൽഭാഷകൾ’ സൃഷ്‌ടിക്കുന്നതിന് വേണ്ടിയോ ഇത്തരം സംസാരങ്ങൾ നടത്തരുത്. അദ്ദേഹം ഓർമ്മിപ്പിച്ചു. മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ലെന്നും പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെ കുറിച്ച് എന്തും വിളിച്ചുപറയുന്നു. വിമർശനം മാന്യമായ ഭാഷയിലാകണം. രഹസ്യമായല്ല പരസ്യമായി വോട്ട് ചോദിക്കാൻ സഭയ്‌ക്ക് അവകാശമുണ്ടെന്ന് ബിഷപ്പ് വ്യക്തമാക്കി. പൊതുപ്രവർത്തകർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നത് ഈ നാട്ടിൽ പതിവായിരിക്കുകയാണ്. ആരെയും പേരെടുത്ത് പറയുന്നില്ലെങ്കിലും വിശ്വാസികളുടെ വികാരം മാനിക്കാതെ സംസാരിക്കുന്നത് വലിയ തെറ്റാണെന്ന് മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു.
Source link


