LATEST

ബെെക്ക് തെന്നി ഓടയിൽ വീണു; കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം


തിരുവനന്തപുരം: കിളിമാനൂരിൽ ബെെക്ക് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന് രാവിലെ 6.30നായിരുന്നു അപകടം. വീട്ടിൽ നിന്ന് കോളേജിലേക്ക് പോവുകയായിരുന്നു സഹോദരങ്ങൾ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Source link

Related Articles

Back to top button