LATEST
ബെന്നി ബഹനാൻ കെ.പി.സി.സി അദ്ധ്യക്ഷ ചുമതലയിലേക്ക്

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷന്റെ താത്കാലിക ചുമതലയിലേക്ക് ബെന്നിബഹനാൻ എം.പി എത്തിയേക്കും. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ സ്ഥാനാർത്ഥിയായ സാഹചര്യത്തിലാണ് മാറ്റം. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ബെന്നി 1978-79-ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു. 79-82-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. 1982-ൽ പിറവം മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 2019ലും 2024ലും ലോക് സഭ തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ വിജയിച്ചു.
Source link


