LATEST

ബി.ജെ.പിയുടെ രണ്ടാം പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി രണ്ടാം പട്ടിക ഇന്ന് ഡൽഹിയിൽ പ്രഖ്യാപിച്ചേക്കും. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നലെ ഡൽഹിയിലെത്തി. പ്രമുഖ നേതാക്കളായ എം.ടി. രമേശ്, കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എ.എൻ. രാധാകൃഷ്ണൻ, കെ.എസ്. രാധാകൃഷ്ണൻ, ബി. ഗോപാലകൃഷ്ണൻ തുടങ്ങിയ പല പേരുകളും ആദ്യപട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ആദ്യഘട്ടത്തിൽ 47സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ, ജില്ലാപ്രസിഡന്റ് കരമന ജയൻ എന്നിവർക്ക് പുറമെ പ്രമുഖ നടിയേയും പരിഗണക്കുന്നുണ്ട്. ചിറയിൻകീഴ്, വർക്കല തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി 90 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.


Source link

Related Articles

Back to top button