LATEST
ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം; തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി ഗോപാലകൃഷ്ണൻ നടത്തിയ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി. മാതൃകാപെരുമാറ്റച്ചട്ടം എന്തിനാണെന്നും കോടതി ചോദിച്ചു. നടപടി തുടങ്ങിയെന്നും പരാമർശത്തിന്റെ വീഡിയോ നീക്കം ചെയ്തെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുൽ ആണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
Source link


