LATEST

ബിഹാറിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി,​ അഞ്ചു സീറ്റുകളിലും വിജയിച്ച് എൻഡിഎ


പാട്ന : ബിഹാർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് അട്ടിമറി ജയം. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിച്ചു. നിലവിലെ അംഗബലം അനുസരിച്ച് എൻ.ഡി.എ നാലുപേരുടെ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിലെ 41 എം.എൽ.എമാരിൽ നാലുപേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് എൻ.ഡി,​എയുടെ അഞ്ചാമത്തെ സ്ഥാനാർത്ഥിക്കും വിജയം നേടാൻ കഴിഞ്ഞതിന് കാരണം.ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അദ്ധ്യക്ഷനുമായ നിതീഷ് കുമാർ,​ ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നവീൻ,​ കേന്ദ്രമന്ത്രി രാംനാഥ് താക്കൂർ,​ ബി,​ജെ.പി നേതാവ് ശിവേഷ് കുമാർ,​ രാഷ്ട്രീയ ലോക്‌മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് എൻ.ഡി.എയിൽ നിന്ന് വിജയിച്ചത്. എൻ.ഡി.എ തങ്ങളുടെ 202 അംഗങ്ങളും വോട്ടുചെയ്യുമെന്ന് ഉറപ്പാക്കിയിരുന്നു. കോൺഗ്രസിൽ നിന്നുള്ള മൂന്നുപേരും ആർ.ജെ.ഡിയിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ പ്രതിപക്ഷ ക്യാമ്പിൽ നിന്നുള്ള നാലുപേരാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഇതോടെ വോട്ടെടുപ്പിൽ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 37 ആയി. നാലുപേർ വോട്ടെടുപ്പിൽ വിട്ടുനിന്നത് രണ്ടാം മുൻഗണനാ വോട്ടെണ്ണലിൽ എൻ.ഡി.എയുടെ കാര്യം എളുപ്പമാക്കുകയായിരുന്നു. അതേസമയം വോട്ടെടുപ്പിൽ ക്രമക്കേടെന്ന് നടന്നെന്ന് ആരോപിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സംഭവത്തിൽ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.


Source link

Related Articles

Back to top button