ബിജെപി കിറ്റ് വിതരണം നടത്തുന്നെന്ന് യുഡിഎഫ്, വാടാനപള്ളിയിൽ പ്രവർത്തകർ തമ്മിൽ സംഘർഷം

തൃശ്സൂർ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ തൃശ്ശൂരിൽ വീണ്ടും കിറ്റ് വിവാദം. മണലൂർ മണ്ഡലത്തിന്റെ ഭാഗമായ വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ കിറ്റ് വിതരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഒരു സൂപ്പർമാർക്കറ്റിൽ ബിജെപി കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് തൊട്ടടുത്ത മണ്ഡലമായ മണലൂരിലും സമാനമായ സംഭവം. ഇലക്ഷൻ ഫ്ളൈയിംഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സ്ഥലത്തെ വിതരണ സ്ഥാപനത്തിൽ ബിജെപി പ്രവർത്തകർ നാലായിരത്തോളം കിറ്റുകൾ തയ്യാറാക്കി സൂക്ഷിച്ചിട്ടുണ്ടെന്നാണ് സിപിഎമ്മും യുഡിഎഫും ആരോപിച്ചത്. രാവിലെ മുതൽ ബിജെപിയുടെ പ്രാദേശിക നേതാക്കൾ ഇവിടെയെത്തി കിറ്റുകൾ പായ്ക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്നും, കഴിഞ്ഞ ദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽ ഇവ വിതരണം ചെയ്തതായും എൽഡിഎഫും യുഡിഎഫ് പ്രവർത്തകരും ആരോപിച്ചു. സംഭവം പുറത്തറിഞ്ഞതോടെ വലിയൊരു സംഘം യുഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇതോടെ ബിജെപി പ്രവർത്തകരും പ്രതിരോധവുമായി രംഗത്തെത്തിയതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്.
Source link


