NATIIONAL

ബാറ്റ് പരിശോധനയിൽ കുടുങ്ങി, അസ്വസ്ഥനായി രോഹിത് ശർമ, അംപയറോട് തർക്കിച്ചു- വിഡിയോ


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– മുംബൈ ഇന്ത്യൻസ് പോരാട്ടത്തിനിടെ ബാറ്റ് പരിശോധനയിൽ പരാജയപ്പെട്ടതോടെ അസ്വസ്ഥനായി സൂപ്പർ താരം രോഹിത് ശർമ. മത്സരത്തിൽ മുംബൈ ഇന്നിങ്സിനായി ഇറങ്ങാൻ നിൽക്കവെയാണ് ഓപ്പണര്‍മാരായ രോഹിതിന്റെയും റയാൻ റിക്കിൾട്ടനിന്റെയും ബാറ്റുകൾ ‘ഗേജ് പരിശോധനയ്ക്കു’ വിധേയമാക്കിയത്. അസ്വസ്ഥനായ രോഹിത് ശർമ തന്റെ ബാറ്റിൽ പ്രശ്നങ്ങളില്ലെന്ന് അംപയറെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. രോഹിതിന് പിന്തുണയുമായി മുംബൈ താരം തിലക് വർമയും അംപയറോടു സംസാരിക്കുന്നുണ്ട്.ഐപിഎലിലെ ഗ്ലാമർ പോരാട്ടത്തിൽ, മുംബൈ ഇന്ത്യൻസിനെ അവരുടെ ഹോംഗ്രൗണ്ടിൽ കീഴടക്കിയ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് 18 റൺസ് വിജയമാണു സ്വന്തമാക്കിയത്. സീസണിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലും വാങ്കഡെയിൽ മുംബൈയ്ക്കെതിരെ ഏറ്റവുമുയർന്ന ടോട്ടലും നേടിയാണ് ബെംഗളൂരുവിന്റെ വിജയാഘോഷം. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 4ന് 240. മുംബൈ– 20 ഓവറിൽ 5ന് 222. തകർപ്പൻ ബാറ്റിങ്ങുമായി മുംബൈ ബോളർമാരുടെ മുറിവിൽ ഉപ്പുതേച്ച ബെംഗളൂരു ബാറ്റർ ഫിൽ സോൾട്ടാണു പ്ലെയർ ഓഫ് ദ് മാച്ച്. ആർസിബിക്കായി സോൾട്ടും (36 പന്തിൽ 78) വിരാട് കോലിയും (38 പന്തിൽ 50) ക്യാപ്റ്റൻ രജത് പാട്ടിദാറും (20 പന്തിൽ 53) അർധ സെഞ്ചറി നേടി.നേരത്തേ, ഓപ്പണർമാരായ ഫിൽ സോൾട്ട്, വിരാട് കോലി, ക്യാപ്റ്റൻ രജത് പാട്ടിദാർ തുടങ്ങി ബാറ്റെടുത്തവരെല്ലാം അർധ സെ‍ഞ്ചറി പിന്നിട്ട് അങ്കക്കലി പൂണ്ടതോടെയാണ് ബെംഗളൂരു 240 റൺസിലെത്തിയത്. ആദ്യവിക്കറ്റിൽ ഫിൽ സോൾട്ടും  വിരാട് കോലിയും തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട് പിന്നാലെ വന്ന രജത് പാട്ടിദാറും ടിം ഡേവിഡും (16 പന്തിൽ 34) ഏറ്റെടുക്കുകയായിരുന്നു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഡീപ് സ്ക്വയർ ലെഗിനു മുകളിലൂടെ സിക്സർ പറത്തി വിരാട് കോലിയാണ് ബാറ്റിങ് വെടിക്കെട്ടിനു തുടക്കമിട്ടത്. പിന്നാലെ ഇംഗ്ലിഷ് താരം ഫിൽ സോൾട്ട് ആക്രമണദൗത്യം ഏറ്റെടുത്തു. . പവർപ്ലേ അവസാനിക്കുമ്പോൾ ആർസിബി സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 71. 


Source link

Back to top button