test del 3

ബന്ധുക്കൾ ഒത്തുകൂടിയതിന്റെ ആഹ്ലാദം, പൊടുന്നനെ ഭൂമികുലുങ്ങുന്ന ഉഗ്രശബ്ദവും ജനലുകൾ ചിതറിത്തെറിക്കുന്ന കാഴ്ചയും; ആ ശങ്ക ശരിയുമായി


മുണ്ടത്തിക്കോട് ∙ കുട്ടംകുളത്തു സ്ഫോടനസ്ഥലത്തു നിന്നു വിളിപ്പാടകലെ പാടത്തിനരികിലെ ചീരമ്പൻ വീട്ടിലെല്ലാവരും പള്ളിപ്പെരുന്നാൾ ആഘോഷത്തിനു ബന്ധുക്കൾ ഒത്തുകൂടിയതിന്റെ ആഹ്ലാദത്തിലായിരുന്നു. പൊടുന്നനെ ഭൂമികുലുങ്ങുന്ന ഉഗ്രശബ്ദവും ജനലുകൾ ചിതറിത്തെറിക്കുന്ന കാഴ്ചയും. കട്ടിലിൽ കിടന്ന കൈക്കുഞ്ഞിനെയുമെടുത്തു നിലവിളിച്ചുകൊണ്ടു പുറത്തേക്കോടിയ അനുഭവം പറയുമ്പോൾ ചീരമ്പൻ ആന്റണിയുടെ ഭാര്യ മറിയത്തിന്റെ കൈകാലുകൾ ഇപ്പോഴും വിറയ്ക്കുന്നു. നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ വാസുദേവൻ  കുമരനല്ലൂർ ∙ തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തിൽ മരിച്ച വാസുദേവൻ കുടുംബത്തിന്റെ നെടുംതൂണായിരുന്നു.  ഇന്നലെ രാവിലെയാണ് തൃശൂരിൽ പടക്കനിർമാണത്തിനായി വീട്ടിൽ നിന്നിറങ്ങിയത്. നാട്ടിൽ യന്ത്രം ഉപയോഗിച്ചു പുല്ലുവെട്ടലായിരുന്നു ജോലി. കൃത്യമായും വൃത്തിയായും ചെയ്യുന്നതിനാൽ പല ക്ഷേത്രങ്ങളിലും ഉത്സവത്തിനു മുന്നോടിയായി കാടും പൊന്തയും വെട്ടിത്തെളിക്കുന്ന പണിയുണ്ടാകും. ചില്ലുകൾ ദേഹത്തേക്കു ചിതറി; സിലിണ്ടർ പൊട്ടിയെന്നു കരുതി  കുട്ടംകുളം പാടത്തിനു സമീപം താമസിക്കുന്ന കിടങ്ങൻ ബാബു വീട്ടിലെ സ്വീകരണ മുറിയിൽ നിലത്ത് വിശ്രമിക്കുകയായിരുന്നു. സ്ഫോടനത്തിനു പിന്നാലെ ജനൽച്ചില്ലുകൾ പൊട്ടി ദേഹത്തേക്കു പതിച്ചെന്ന് ബാബു പറഞ്ഞു. ഈ സമയം ഭാര്യ ഓമന, മകൻ ലിജോ, മരുമകൾ സ്റ്റാനി, പേരക്കുട്ടികളായ ഇവാനിയ (6), ഇവാമിയ (3) എന്നിവർ വീട്ടിലുണ്ടായിരുന്നു. മുകളിലത്തെ നിലയിൽ വിശ്രമിക്കുകയായിരുന്നു ഇവർ. കുട്ടികൾ ഉറക്കത്തിലും. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്നാണ് ആദ്യം കരുതിയതെന്നും ഉടൻ കുട്ടികളെ വാരിയെടുത്ത് പുറത്തേക്ക് ഓടിയെന്നും ഞെട്ടൽ വിട്ടുമാറാതെ ഓമനയും സ്റ്റാനിയും പറഞ്ഞു. 


Source link

Back to top button