test del 4 copy of del 3

ബന്ദികളെ രക്ഷിക്കാൻ യുഎസ് ഓപ്പറേഷൻ, അന്ന് വിമാനം പൊട്ടിച്ചിതറി; 20 വർഷത്തിനുശേഷം വീണ്ടും തിരിച്ചടി


വാഷിങ്ടൻ∙ ഇറാൻ രണ്ട് സൈനിക വിമാനങ്ങൾ വെടിവച്ചിട്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അത്യപൂർവമായ തിരിച്ചടിയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇറാന്റെ സൈനികശേഷി പൂർണമായും തകർക്കപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിലാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഇതിനു മുൻപ് അമേരിക്കൻ യുദ്ധവിമാനം പോരാട്ടത്തിനിടെ വെടിവച്ചിടുന്നത് 2003ലെ ഇറാഖ് അധിനിവേശത്തിനിടെയായിരുന്നു. അന്ന് എ-10 തണ്ടർബോൾട്ട് വിമാനമാണ് തകർക്കപ്പെട്ടതെന്ന് മുൻ പൈലറ്റും വിരമിച്ച ബ്രിഗേഡിയർ ജനറലുമായ ഹൂസ്റ്റൺ കാന്റ്‌വെൽ മാധ്യമങ്ങളോട് പറഞ്ഞു. തോളിൽവച്ച് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ചായിരിക്കും ഇറാൻ യുഎസ് വിമാനത്തെ തകർത്തതെന്ന് വിദഗ്ധർ പറയുന്നു. ഇറാൻ യുദ്ധത്തിൽ ഇതുവരെ 13,000ത്തിലധികം ദൗത്യങ്ങൾ അമേരിക്കൻ സേന പൂർത്തിയാക്കിയെന്നും 12,300ലധികം ലക്ഷ്യങ്ങൾ തകർത്തെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് പറയുന്നത്. എന്നാൽ ഒരു മാസത്തിലേറെ നീണ്ട ശക്തമായ വ്യോമാക്രമണങ്ങൾക്കും ഇറാന്റെ സൈന്യത്തെ പൂർണമായി കീഴ്പ്പെടുത്താനായിട്ടില്ല. 


Source link

Back to top button