LATEST
ഫോർവേഡ് ബ്ലോക്കിന് വാഗ്ദാനം രാജ്യസഭാ സീറ്റ്

തിരുവനന്തപുരം: തങ്ങൾക്ക് ലഭിച്ച സീറ്ര് കോൺഗ്രസിന് വിട്ടു നൽകിയതിന് പകരമായി രാജ്യസഭാ സീറ്റ് നൽകുമെന്ന് ഫോർവേഡ് ബ്ലോക്കിന് വാഗ്ദാനം.നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്കിന് അനുവദിച്ച ഏക സീറ്റായ ചാത്തന്നൂരാണ് കോൺഗ്രസിന്റെ ആവശ്യ പ്രകാരം വിട്ടു നൽകിയത്.യു.ഡി.എഫ് ഭരണത്തിലെത്തിയാൽ ക്യാബിനറ്റ് റാങ്ക് അടക്കം മറ്റു ഘടക കക്ഷികൾക്കുള്ള അവസരങ്ങൾ നൽകുമെന്നും വാഗ്ദാനമുണ്ട്. കൊല്ലം സീറ്റ് ഫോർവേർഡ് ബ്ലോക്ക് ആവശ്യപ്പെട്ടിരുന്നു.ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജനായിരുന്നു ഇവിടെ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. സൂരജ് രവിയാണ് ഇപ്പോൾ ഇവിടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി.
Source link
