LATEST
ഫൈനലിൽ ലക്ഷ്യയ്ക്ക് ലക്ഷ്യം തെറ്റി

ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺബർമിംഗ്ഹാം : ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോറ്റ് ഇന്ത്യൻ യുവ താരം ലക്ഷ്യ സെൻ. ഇന്നലെ കലാശക്കളിയിൽ ചൈനീസ് തായ്‌പേയ് താരം ലി ചുൻ ഇയോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോൽക്കുകയായിരുന്നു ലക്ഷ്യ. സ്കോർ : 15-21,20-22. സെമിഫൈനലിനിടെ പരിക്കേറ്റിരുന്ന ലക്ഷ്യ ഇന്നലെ ആദ്യ ഗെയിമിൽ ദുർബലനാ യിരുന്നെങ്കിലും രണ്ടാം ഗെയിമി ലീഡ് നേടിയതാണ്. എന്നാൽ അവസാനഘട്ടത്തിൽ പിടിവിട്ടുപോയി. ഇത് രണ്ടാം തവണയാണ് ലക്ഷ്യ ഇവിടെ റണ്ണേഴ്സ് അപ്പാകുന്നത്.ഇത് രണ്ടാം തവണയാണ് ലക്ഷ്യ ആൾ ഇംഗ്ളണ്ട് ഫൈനലിലെത്തുന്നത്. 2022ൽ ആദ്യം ഫൈനലിലെത്തിയപ്പോൾ ഡെന്മാർക്കിന്റെ വിക്ടർ അക്സൽസെനോട് തോൽക്കുകയായിരുന്നു.
Source link


