LATEST
ഫൈനലിന് മുൻപ് ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ കണ്ണുനിറഞ്ഞ് ന്യൂസിലാൻഡ് താരം, വീഡിയോ

അഹമ്മദാബാദ്: ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കി ഇന്ത്യൻ ടീം ട്വന്റി- 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടതിന്റെ ആഹ്ളാദത്തിലാണ് രാജ്യം മുഴുവൻ. കളിയുടെ തുടക്കം മുതൽ വിജയാഘോഷംവരെ വിവിധ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇതിനിടെ വികാരഭരിതമായ ഒരു വീഡിയോയും ശ്രദ്ധനേടുകയാണ്. ഇന്ത്യയുടെ ദേശീയഗാനം സ്റ്റേഡിയത്തിൽ മുഴങ്ങവേ കണ്ണുനിറഞ്ഞുനിൽക്കുന്ന ഒരു ന്യൂസിലാൻഡ് താരമാണിപ്പോൾ ചർച്ചാവിഷയമാകുന്നത്.അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ടോസിനായി നിരന്ന് നിൽക്കുകയായിരുന്നു ഇന്ത്യൻ ടീമും ന്യൂസിലാൻഡ് ടീമും. ഇതിനിടെ ഇന്ത്യയുടെയും ന്യൂസിലാൻഡിന്റെയും ദേശീയ ഗാനം മുഴങ്ങിയപ്പോൾ ന്യൂസിലാൻഡ് അന്താരാഷ്ട്ര താരമായ ഇഷ് സോധി കണ്ണുനിറഞ്ഞ് വികാരഭരിതനായി നിൽക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
Source link



