LATEST

ഫാസ്ടാഗ് വാർഷിക പാസ് : 75 രൂപ വ‌ർ‌ദ്ധിപ്പിച്ചു


ന്യൂ‌ഡൽഹി: ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ ഫാസ്ടാഗ് വാ‌ർഷിക പാസ് നിരക്കിൽ 75 രൂപ വ‌ർ‌ദ്ധന വരുത്തി ദേശീയപാത അതോറിട്ടി. 3,000 രൂപയിൽ നിന്ന് 3,075 രൂപയാക്കി. ഏപ്രിൽ ഒന്നു മുതൽ നിരക്കു വർദ്ധന പ്രാബല്യത്തിലാകും. 2008ലെ നാഷണൽ ഹൈവേ ഫീസ് റൂൾസ് (ഡിറ്റർമിനേഷൻ ഒഫ് റേറ്റ്സ് ആൻഡ് കളക്ഷൻ) പ്രകാരമാണ് വർദ്ധന.സ്വകാര്യ കാർ, ജീപ്പ്, വാൻ തുടങ്ങിയവയടക്കം ദേശീയപാതകൾ കൂടുതലായി ഉപയോഗിക്കുന്ന 56 ലക്ഷത്തിലേറെ വാണിജ്യേതര വാഹനങ്ങളെ നിരക്കു വർദ്ധന ബാധിക്കും. വാണിജ്യ വാഹനങ്ങൾക്ക് വാർഷിക പാസ് അനുവദിച്ചിട്ടില്ല. രാജ്മാർഗ്‌ യാത്രാ ആപ്പ്, ദേശീയപാത അതോറിട്ടിയുടെ വെബ്സൈറ്റ് എന്നിവ വഴി വാർഷിക പാസ് എടുക്കാം.


Source link

Related Articles

Back to top button