CINEMA

ഫഹദിന് പകരം ചിമ്പു വരുമോ‌ ? സൂര്യ- ജിത്തു മാധവൻ ചിത്രം ഗലാട്ട


സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗലാട്ട എന്ന പേരിടാൻ ഒരുങ്ങുന്നു. ചിത്രത്തിന്റെ ക്ളൈമാക്സിൽ അതിഥിതാരമായി ചിമ്പു എത്തിയേക്കും . ഫഹദ് ഫാസിലിന് നിശ്ചയിച്ച വേഷത്തിലേക്കാണ് ചിമ്പുവിനെ പരിഗണിക്കുന്നത്. ചിമ്പുവുമായി ചർച്ചകൾ നടത്തിയെങ്കിലും ഉറപ്പ് ഇതുവരെ ലഭിച്ചില്ലെന്നാണ് വിവരം. സൂര്യ പൊലീസ് ഓഫീസറായി എത്തുന്ന ചിത്രത്തിൽ നസ്രിയയാണ് നായിക.
മലയാളി താരം നസ്ളിൻ തമിഴ് അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണ്. ചെന്നൈയിൽ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം സൂര്യയുടെ കരിയറിലെ 47-ാം സിനിമയായാണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം സംഗീതം ഒരുക്കുന്നു. ഇതാദ്യമായാണ് സുഷിൻ ശ്യാം തമിഴ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബ്ളോക് ബസ്റ്ററായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ തമിഴ് അരങ്ങേറ്റം നടത്തുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ്. ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ ജ്യോതിക ആണ് നിർമ്മാണം. ഇൗവർഷം സൂര്യ നായകനായി മൂന്ന് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ്, വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്റ് സൺസ് എന്നിവയാണ് മറ്റു ചിത്രങ്ങൾ.ബേസിൽ ജോസഫ്, ജിത്തു അഷ്റഫ് , നഹാസ് ഹിദായത്ത് എന്നിവരുടെ ചിത്രങ്ങളിൽ സൂര്യ നായകനാകും എന്ന് റിപ്പോർട്ടുണ്ട്.


Source link

Related Articles

Back to top button