test del 3
പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച കൊല്ലത്ത്; കന്റോൺമെന്റ് മൈതാനത്ത് പൊതുസമ്മേളനം

കൊല്ലം∙ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കൊല്ലത്ത്. കന്റോൺമെന്റ് മൈതാനത്ത് സമ്മേളനത്തിൽ പ്രസംഗിക്കും. ചാത്തന്നൂർ, കൊല്ലം, ഇരവിപുരം, കുണ്ടറ, ചവറ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചരണാർഥം ഉച്ചയ്ക്ക് കന്റോൺമെന്റ് മൈതാനത്തു നടത്തുന്ന സമ്മേളനത്തിൽ പ്രിയങ്ക പ്രസംഗിക്കും. തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 1.25ന് ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തുന്ന പ്രിയങ്ക ഗാന്ധി അവിടെ നിന്ന് ചിന്നക്കട വഴി പൊതുസമ്മേളന വേദിയിലെത്തും 2.25ന് മടങ്ങും. പ്രിയങ്ക ഗാന്ധി ആശ്രാമം മൈതാനത്തു നിന്നു കന്റോൺമെന്റ് മൈതാനത്തേക്കു യാത്ര ചെയ്യുന്ന വഴിയിൽ 30 മിനിറ്റു മുൻപ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി വാഹനങ്ങൾ വഴിതിരിച്ചു വിടും.എ.എൻ.ഷംസീറും ഷാഫി പറമ്പിലും റോഡ് ഷോയുമായി ഇന്ന് ജില്ലയിൽ ചവറ∙ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിളളയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ.എൻ.ഷംസീർ നയിക്കുന്ന റോഡ്ഷോ ഇന്ന് നടക്കും. രാവിലെ 8ന് കൊട്ടുകാട് നിന്നും ആരംഭിച്ചു മുഖംമൂടിമുക്ക്, ആറുമുറിക്കട, വലിയത്തുമുക്ക്, പറമ്പിമുക്ക്, പണിക്കത്തുമുക്ക്, മൂക്കനാട്ട്മുക്ക്, തേവലക്കര, ചേനങ്കരമുക്ക്, പടപ്പനാൽ, കോയിവിള ഭരണിക്കാവ്, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കൂഴംകുളം ജംക്‌ഷനിൽ സമാപിക്കും.
Source link


