CINEMA

‘ബുദ്ധിമാനായതിനാൽ മോഹൻലാൽ അങ്ങനെ ചെയ്തു, നിങ്ങളും മലയാളികളെ പറ്റിക്കുന്നില്ലേ’; ചോദ്യവുമായി സംവിധായകൻ


അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദവും പരസ്യത്തിന് അടക്കം ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് വലിയ വാർത്തയായിരുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ അടക്കം എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ,അഭിഷേക് ബച്ചൻ,ഐശ്വര്യ റായ് ബച്ചൻ,അനിൽ കപൂർ,സൊണാക്ഷി സിൻഹ തുടങ്ങിയവർ നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതിന് പിന്നാലെയായിരുന്നു മോഹൻലാലിന്റെ നീക്കം. ഇപ്പോഴിതാ ഈ സംഭവത്തിൽ മോഹൻലാലിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മോഹൻലാൽ അതിബുദ്ധിമാനായതുകൊണ്ടാണ് ഈ കേസ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. പരസ്യം ചെയ്തവന്മാർ ട്രെയിനിനും ഫ്‌ളൈറ്റിനും പണം കൊടുത്തു മുടിയട്ടെയെന്ന് മോഹൻലാൽ കരുതിക്കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Check Also
Close
Back to top button