പ്രളയത്തേക്കാൾ ഇടത് സർക്കാരിന് പ്രധാനം കരിമണൽ: കുഴൽനാടൻ

മൂവാറ്റുപുഴ: ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രളയത്തേക്കാൾ ഇടതു സർക്കാർ പ്രാധാന്യം നൽകിയത് കരിമണലിനാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആരോപിച്ചു. പ്രളയം മനുഷ്യ നിർമ്മിതമാണെന്ന ആരോപണം ആവർത്തിച്ച അദ്ദേഹം ജലവിഭവ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനിട്ട്സ് പുറത്തുവിട്ടു.
2019 മേയ് 31ന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണലെടുക്കാനാണ് തീരുമാനിച്ചത്. മഴക്കാലത്തിനു മുമ്പ് തോട്ടപ്പിള്ളി സ്പിൽവേക്ക് സമീപത്തെ കരിമണൽ മുഴുവൻ നീക്കംചെയ്യാൻ സർക്കാർ ഉത്തരവിറക്കി.
ജലവിഭവ വകുപ്പിന് കരിമണലിൽ എന്താണ് കാര്യമെന്നും കുഴൽനാടൻ ചോദിച്ചു. പ്രളയ മുന്നൊരുക്കത്തിന് പകരം വകുപ്പ് നടത്തിയത് കരിമണൽ സംരക്ഷിക്കാനുള്ള നടപടികളാണ്.
പ്രളയവിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീൽ നടന്നു. കേരളത്തിൽ തീവ്രമഴ പെയ്യുമെന്ന കേന്ദ്ര മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി പോലും ഇപ്പോൾ മിണ്ടുന്നില്ല. പുറത്തുവിട്ട ശബ്ദരേഖ വ്യാജമെങ്കിൽ തനിക്കെതിരെ നടപടിയെടുക്കട്ടെയെന്ന് കുഴൽനാടൻ പറഞ്ഞു.
Source link


