test del 5 copy of del 3
പ്രധാനമന്ത്രിയുടെ സന്ദർശനം: എംസി റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പത്തനംതിട്ട ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എംസി റോഡിൽ നാളെ (2026 ഏപ്രിൽ 04) ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തിരുവല്ല മുതൽ ചങ്ങനാശേരി വരെ ഇന്നും (2026 ഏപ്രിൽ 03) നാളെയും ഉച്ചയ്ക്കു 12 മുതൽ 6 വരെ ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടാകും. ഉച്ചയ്ക്കു 12 മുതൽ തിരുവല്ല, ചങ്ങനാശേരി റൂട്ടുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടും. ഉച്ചയ്ക്കു 1 മണി മുതൽ തിരുവല്ല ടൗണിലേക്കും ചങ്ങനാശേരിയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കും. ഉച്ചയ്ക്കു 2 മണി മുതൽ തിരുവല്ല സമ്മേളന സ്ഥലം മുതൽ ചങ്ങനാശേരി ടൗൺ വരെ വാഹന ഗതാഗതം ഒഴിവാക്കി പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. ഇതേ നിയന്ത്രണങ്ങൾ ഇന്നു നടക്കുന്ന റിഹേഴ്സൽ സമയത്തും ഉണ്ടായിരിക്കും. ∙ ആലപ്പുഴയിൽനിന്ന് തിരുവല്ലയ്ക്കു പോകുന്ന വാഹനങ്ങൾ കിടങ്ങറ ഭാഗത്ത് നിന്നും മുട്ടാർ വഴി തിരുവല്ല – അമ്പലപ്പുഴ റോഡിലൂടെ പോകണം. ∙ ആലപ്പുഴയിൽ നിന്നും കോട്ടയത്തേക്കുള്ള വാഹനങ്ങൾ ചേർത്തല, തണ്ണീർമുക്കം, കുമരകം വഴി പോകണം.
Source link


