LATEST

പണം തട്ടാൻ ശ്രമിച്ച നാലംഗ സംഘം അറസ്റ്റിൽ

കോവളം : കോളിയൂരിൽ കോൺടാക്ടറെ ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാലംഗ സംഘത്തെ തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു.വിഴിഞ്ഞം ഹാർബർ സ്വദേശി സഫറുള്ള ഖാൻ (30) തെന്നൂർക്കോണം കൈത വിളാകം സ്വദേശി അജി (25) മുട്ടയ്ക്കാട് കൈലി പ്പാറ കോളനി സ്വദേശി നിധിൻ, മുട്ടയ്ക്കാട് ചിത്രാ നഗറിൽ ധനുഷ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5 ഓടെയായിരുന്നു സംഭവം. കോളിയൂരിൽ മൊത്തമായി വസ്തുക്കൾ വാങ്ങി ചില്ലറ വസ്തുക്കളായി വില്പന നടത്തുന്നയാളാണ് കോവളം സ്വദേശിയായ വിക്രമൻ.

ഇയാളുടെ പൂങ്കുളത്തെ വസ്തുവിൽ നാലംഗ സംഘം കയറി പണം ആവശ്യപ്പെട്ടു എന്നാൽ കോൺട്രാക്ടർ പണം നൽകാൻ തയ്യാറായില്ല.തുടർന്ന് പ്രതികൾ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി. ഇയാൾ ഉടൻ വിവരം പ്രദേശ വാസികളെ അറിയിക്കുകയും തിരുവല്ലം പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായി തിരുവല്ലം പൊലീസ് പറഞ്ഞു.


Source link

Back to top button