test del 5 copy of del 3
പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ എസ്എച്ച്ഒയെ എസ്ഐ കയ്യേറ്റം ചെയ്തു; അക്രമം മദ്യലഹരിയിൽ

തിരുവല്ല ∙ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലീസിനു നാണക്കേടായി വീണ്ടും തമ്മിൽ തല്ല്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവല്ലയിൽ പങ്കെടുത്ത എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവൻഷന് ഇടയിലാണ് പൊലീസുകാർ തമ്മിലടിച്ചത്. പരിപാടിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒയെ ഡ്യൂട്ടിക്കല്ലാതെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രബേഷൻ എസ്ഐയാണ് കയ്യേറ്റം ചെയ്തത്. പത്തനംതിട്ട കൊടുമൺ എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരനാണ് മർദനമേറ്റത്. പ്രധാനമന്ത്രി വേദിയിൽ എത്തിയാൽ സുരക്ഷ മുൻ നിർത്തി പിന്നെ ആരെയും പരിപാടി കഴിയും വരെ വേദിക്ക് പുറത്തേക്കു വിടാറില്ല. ഈ സമയം എസ്ഐയും സഹോദരങ്ങളും പുറത്തേക്ക് പോകാൻ ശ്രമിച്ചത് എസ്എച്ച്ഒ അനുവദിച്ചില്ല. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രതികൾ എസ്എച്ച്ഒയുടെ കൈകൾ പിടിച്ചു വലിച്ചു തള്ളിയിട്ടതായാണ് കേസ്. നെയിം പ്ലേറ്റ് വലിച്ചു കീറി. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. എസ്പിജി സംഘവും സ്ഥലത്തെത്തിയിരുന്നു.
Source link


