NATIIONAL
പറയുന്നതെല്ലാം അസംബന്ധം, അവൻ ആരാണ്? അർജുനെ തൊട്ട അശ്വിനെതിരെ യോഗ്‍രാജ് സിങ്ങിന്റെ രൂക്ഷവിമർശനം

മുംബൈ∙ യുവപേസര്‍ അർജുൻ തെൻഡുൽക്കർക്ക് ലക്നൗ സൂപ്പർ ജയന്റ്സിൽ തിളങ്ങാൻ സാധിക്കില്ലെന്നു പറഞ്ഞ ആര്‍. അശ്വിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരവും പരിശീലകനുമായ യോഗ്‍രാജ് സിങ്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കു വേണ്ടി കളിക്കുന്ന അർജുൻ കൂടുതൽ അവസരങ്ങൾ ലക്ഷ്യമിട്ടാണ് ലക്നൗവിൽ ചേർന്നത്. കഴിഞ്ഞ സീസൺ വരെ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നെങ്കിലും ടീമിൽ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 2024 ഐപിഎലിൽ ഒരു മത്സരം മാത്രമായിരുന്നു താരം കളിച്ചത്. മികച്ച ഇന്ത്യൻ പേസര്‍മാർ കളിക്കുന്നതിനാൽ ലക്നൗ പ്ലേയിങ് ഇലവനിൽ അർജുന് അവസരങ്ങൾ പോലും ലഭിക്കില്ലെന്നായിരുന്നു അശ്വിന്റെ പ്രവചനം. എന്നാല്‍ ഇതു രസിക്കാതിരുന്ന യോഗ്‍രാജ് സിങ് രൂക്ഷഭാഷയിൽ അശ്വിനെ വിമർശിക്കുകയായിരുന്നു.‘‘അവൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നപ്പോൾ അർജുന്‍ മികച്ച ബോളർ അല്ലെന്നു ഞാൻ യുവരാജിനോടു പറഞ്ഞിരുന്നു. അർജുന്റെ നട്ടെല്ലിനു പ്രശ്നങ്ങളുണ്ട്. അർജുനോടും ഗോവ ടീമിലെ അവന്റെ പരിശീലകനോടും ഞാൻ ഇതു പറഞ്ഞിട്ടുണ്ട്. ബാറ്റു ചെയ്യുമ്പോഴെല്ലാം അർജുൻ സിക്സുകളും ബൗണ്ടറികളും അടിക്കുകയാണ്. അർജുനെ എന്റെ അടുത്തേക്ക് അയക്കാൻ ഞാൻ അവന്റെ പരിശീലകനോടു പറഞ്ഞതാണ്. അർജുന്‍ ഇവിടെ ആറു മാസം പരിശീലിച്ചാൽ ലോകത്തിലെ മറ്റു ബാറ്റർമാരെയെല്ലാം അവൻ പിന്തള്ളും. ഇതെന്റെ വെല്ലുവിളിയാണ്. അല്ലെങ്കിൽ ഞാനെന്റെ താടി വെട്ടി ദൂരെ കളയാം.’’– യോഗ്‍രാജ് പറഞ്ഞു.
Source link


