LIFESTYLE NEW

വീട്ടിൽ കറ്റാർവാഴ ഉണ്ടോ? നരച്ചമുടി മിനിട്ടുകൾക്കുള്ളിൽ കട്ട കറുപ്പാക്കാം, ഇങ്ങനെ ചെയ്തു നോക്കൂ


നരച്ച മുടിയ്ക്ക് പരിഹാരമായി ഇന്ന് മാർക്കറ്റിൽ നിരവധി കെമിക്കൽ ഡെെകൾ ലഭ്യമാണ്. എന്നാൽ ഇത്തരം കെമിക്കൽ ഡെെകൾ ഉപയോഗിക്കുന്നത് കാലക്രമേണ മുടിയ്ക്ക് ദോഷം ചെയ്യുന്നു. എപ്പോഴും നര മാറ്റാനും മുടിക്ക് സംരക്ഷണം ഉറപ്പാക്കാനും പ്രകൃതിദത്ത വഴികൾ സ്വീകരിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ നര അകറ്റാൻ ഒരു കൂട്ട് പരീക്ഷിച്ചാലോ? ബോളിവുഡ് കൊമേഡിയന്മാരിൽ ഒരാളായ ഭാരതി സിംഗാണ് അടുത്തിടെ ഈ കൂട്ട് ആരാധകർക്കായി പങ്കുവച്ചത്.ആവശ്യമായ സാധനങ്ങൾ ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. ഇതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം ഇതിലേക്ക് ഒഴിച്ചശേഷം മെെലാഞ്ചിപ്പൊടി ഇടുക. ഇനി ഇതിലേക്ക് കറ്റാർവാഴ ജെല്ലും ഒരു മുട്ടയുടെ വെള്ളയും ചേർക്കും. ശേഷം എല്ലാം ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഈ മിശ്രിതം ഒരു രാത്രി മുഴുവൻ ഇരുമ്പ് ചീനച്ചട്ടിയിൽ സൂക്ഷിക്കണം. രാവിലെ ഇത് തലയിൽ തേച്ച് കുറച്ചുനേരം വച്ചശേഷം ഷാംപൂ ഉപയോഗിച്ച് കഴുകികളയാം.


Source link

Back to top button