പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിൽ വീഴ്ച: സുപ്രീംകോടതി #കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ടു ഹാജരാകണം

ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും സി.സി.ടി.വി സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി.കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ടു ഹാജരാകണമെന്ന്ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സി.സി.ടി.വി സ്ഥാപിക്കുന്നതിൽ ജാർഖണ്ഡ് പിന്നിലാണ്. ഡൽഹിയിലെ പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും പൂർണമായി സ്ഥാപിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാത്തതിലും ഉള്ളവയിൽ പലതും പ്രവർത്തനക്ഷമമല്ലാത്തതിലും സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.പദ്ധതിക്ക് കേന്ദ്രം 60%, സംസ്ഥാനം 40% എന്ന നിലയിലാണ് ഫണ്ട് ചെലവാക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സി.സി.ടി.വി ക്യാമറകൾ ചില സംസ്ഥാനങ്ങളിൽ സ്ഥാപിക്കുന്നുണ്ട്. ഇതു ഡേറ്റ സുരക്ഷയിലെ ആശങ്കയാണെന്നും കോടതി നിരീക്ഷിച്ചു.
Source link


