test del 3

പേരു പുറത്തുവിടരുതെന്ന് ഇന്ദിരഗാന്ധിയുടെ ഘാതകന്റെ അനന്തരവൻ; ആവശ്യം തള്ളി കോടതി


വെല്ലിങ്ടൻ ( ന്യൂസീലൻഡ്) ∙ ഇന്ത്യയിലെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകനായ സത് വന്ത് സിങ്ങിന്റെ അനന്തരവനാണ് താനെന്ന വിവരം പുറത്തുവിടരുതെന്ന ബൽജത് സിങ്ങിന്റെ (32) ആവശ്യം കോടതി അനുവദിച്ചില്ല. ലഹരിമരുന്നു കേസിൽ 2023 ൽ ഓക്​ലൻഡിൽ പിടിയിലായ ബൽജത് 22 കൊല്ലത്തെ ശിക്ഷ അനുഭവിച്ചുവരികയാണ്. 700 കിലോയോളം രാസലഹരിയാണ് ഇയാൾ കടത്തിയത്. ന്യൂസീലൻഡിൽ നടന്ന ഏറ്റവും വലിയ ലഹരിമരുന്നുവേട്ടയാണിത്.ഇന്ത്യയിലെ മാധ്യമങ്ങൾ പേരു പുറത്തുവിട്ടുകഴിഞ്ഞുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്ന് പേര് രഹസ്യമാക്കി വയ്ക്കേണ്ടതില്ലെന്ന് കോടതി വിധിച്ചു.


Source link

Back to top button