LATEST

പേരും മേൽവിലാസവും ഇല്ലാതെ പ്രചരണ സാമഗ്രികൾ തയ്യാറാക്കരുത്:ഇലക്ഷൻ കമ്മിഷൻ


തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ തയ്യാറാക്കുമ്പോൾ പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേൽ വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണമെന്ന് ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിംഗ് നോഡൽ ഓഫീസർ അറിയിച്ചു. ജോലി ഏൽപ്പിക്കുന്നവരിൽ നിന്ന് പ്രിന്റിംഗ് സ്ഥാപനം സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം. പ്രിന്റ് ചെയ്ത പ്രചാരണ സാമഗ്രികളുടെ രണ്ട് കോപ്പികളും സത്യവാങ്മൂലത്തിന്റെ പകർപ്പും പ്രസ്സ് പ്രവർത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്‌പെന്റിച്ചർ ഒബ്‌സെർവർക്ക് സ്ഥാപനചുമതലയുള്ളവർ മൂന്ന് ദിവസത്തിനകം കൈമാറണം. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കും.


Source link

Related Articles

Back to top button