LATEST

പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥിക്കെതിരെ അനൗൺസ്‌മെന്റ് വിവാദം; ടി പി രാമകൃഷ്ണന് നോട്ടീസ്


കോഴിക്കോട്: പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയയ്ക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്ന യു.ഡി.എഫിന്റെ പരാതിയിൽ എൽ.ഡി.എഫ് കൺവീനറും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ടി.പി.രാമകൃഷ്ണന് നോട്ടീസ്. ഇടതുമുന്നണിയുടെ അനൗൺസ്‌മെന്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിലാണ് വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്‌ടറാണ് നോട്ടീസ് അയച്ചത്. പരാതിയിൽ അന്വേണവുമായി സഹകരിക്കുമെന്ന് കഴിഞ്ഞദിവസം ടി.പി.രാമകൃഷ്ണന് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും. വർഗീയത പറഞ്ഞ് വോട്ടുപിടിക്കേണ്ട ആവശ്യം എൽ.ഡി.എഫിനില്ല. മതേതരത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് സി.പി.എം. എന്നാൽ ചില പ്രസ്താവനകളെയും നാടൻ പ്രയോഗങ്ങളെയും ദുർവ്യാഖ്യാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Source link

Back to top button