CINEMA

പേ​ട്രി​യ​റ്റ് ​ റി​ലീസ് നീട്ടി​, പുതി​യ തീയതി​ ഇന്ന് വൈകി​ട്ട് ആറി​ന്


മ​ല​യാ​ള​ത്തി​ന്റെ​ ​താ​ര​ഇ​തി​ഹാ​സ​ങ്ങ​ളാ​യ​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ശേ​ഷം​ ​ഒ​ന്നി​ക്കു​ന്ന​ ​പേ​ട്രി​യ​റ്റി​ന്റെ​ ​ റിലീസ് മാറ്റി. പുതിയ തീയതി ഇന്ന് വൈകിട്ട് 6ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സമൂഹമാദ്ധ്യമ പേജിലൂടെ പുറത്തുവിടും. ട്രെ​യി​ല​ർ​ ​ലോ​ഞ്ച് ​ മമ്മൂട്ടിയുടെയും മോഹൻലാലന്റെയും ആ​രാ​ധ​ക​രു​ടെ​യും​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ന​ട​ത്താനാണ് ഒരുങ്ങുന്നത്. 3​ ​മി​നി​ട്ട് 29​ ​സെ​ക്ക​ൻ​ഡ് ​ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ​ട്രെ​യി​ല​ർ.​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പേ​ട്രി​യ​റ്റി​ൽ​ ​ന​യ​ൻ​താ​ര,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ, ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​രേ​വ​തി,​ ​ഷെ​റി​ൻ​ ​ഷി​ഹാ​ബ്,​ ​രാ​ജീ​വ് ​മേ​നോ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ത്.മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​
വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പ​ത്തി​ല​ധി​കം​ ​ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ല​ധി​കം​ ​നീ​ണ്ട​താ​യി​രു​ന്നു​ ​ചി​ത്രീ​ക​ര​ണം.
ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി,​ ​കി​ച്ച​പ്പു​ ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ്,​ ​കെ​ .​ജി​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​മ​നു​ഷ് ​ന​ന്ദ​ൻ,​ ​എ​ഡി​റ്റിം​ഗ് ​-​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ,​ ​രാ​ഹു​ൽ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​വി​ത​ര​ണം​ ​ആ​ൻ​ ​മെ​ഗാ​ ​മീ​ഡി​യ​ .
സ്പൈ​ത്രി​ല്ല​ർ​ആ​ക്ഷ​ൻ​ ​ചി​ത്ര​മാ​യ​ ​പേ​ട്രി​യ​റ്റ് ​ ആരാധക ലോകം ഉറ്റു നോക്കുന്നു.


Source link

Back to top button