LATEST

‘പെർഫെക്ഷന് വേണ്ടി കിടപ്പറ രംഗം യഥാർത്ഥമായി ചിത്രീകരിച്ചു, മീര സമ്മതിച്ചത് രണ്ട് ഡിമാൻഡുകൾ അംഗീകരിച്ചതോടെ’


സിനിമയിലൂടെ കടന്നുവന്ന് മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മീരാ വാസുദേവ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമാണ് മീര. നടി മൂന്നാമതും വിവാഹമോചിതയായത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ അവരെ അവഹേളിച്ച് നിരവധി പോസ്റ്റുകളും കമന്റുകളും വന്നിരുന്നു. ഇതിനെതിരെ ശക്തമായി തന്നെ മീര പ്രതികരിക്കുകയും ചെയ്‌തു. ഇപ്പോഴിതാ മീരയുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും അവർ എങ്ങനെയാണ് തന്മാത്ര എന്ന സിനിമയിൽ എത്തിയതെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.മൂന്നാം വിവാഹമായതുകൊണ്ടാവണം മീരയ്‌ക്ക് ഇത്രയും ട്രോളുകൾ നേരിടേണ്ടിവന്നത്. അനുഭവത്തിലൂടെ പഠിക്കണമെന്നാണ് അവർ പറയുന്നത്. മീര ഇനിയൊരു വിവാഹം കഴിച്ചാലും ആരും അവരെ കുറ്റം പറയേണ്ടതില്ല. അവരുടെ കാഴ്‌ചപ്പാട് അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുക എന്നതാണ്. അത് അനുഭവിച്ചറിയാൻ അവർ വീണ്ടും വിവാഹം കഴിച്ചെന്നിരിക്കും. അത് അവരുടെ ജീവിതമാണ്. അത് തീരുമാനിക്കേണ്ടത് നമ്മളല്ല. അവർ വിദ്യാസമ്പന്നയായ സ്‌ത്രീയാണ്. സൈക്കോളജിയിൽ ബിരുദമെടുത്തവരാണ് എന്നുകൂടി നിങ്ങൾ അറിഞ്ഞിരിക്കണം.തന്മാത്ര എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച രമേശൻ നായർ എന്ന കഥാപാത്രം തന്റെ ഭാര്യ ലേഖയുമായി ശാരീരികബന്ധത്തിലേർപ്പെടുന്ന കിടപ്പറ രംഗമുണ്ട്. അത് സാധാരണയിൽ നിന്ന് വിഭിന്നമായി അതിന്റെ പെർഫെക്ഷന് വേണ്ടി കൃത്രിമത്വം ഇല്ലാതെ ചിത്രീകരിച്ചതാണ്. ലേഖ എന്ന കഥാപാത്രത്തിനായി ബ്ലസി മലയാളത്തിലെ ചില മുൻനിര നായികമാരെ സമീപിച്ചെങ്കിലും ഈ സീൻ കേട്ടപ്പോൾ അവരെല്ലാം പിൻമാറി.


Source link

Back to top button