test del 3

പെരുമ്പാവൂർ ആൾക്കൂട്ടക്കൊല: മർദനരംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതു പ്രധാന തെളിവായി


പെരുമ്പാവൂർ ∙ ആൾക്കൂട്ട മർദനത്തിൽ മരിച്ച നൂറുൽ ഹുസൈനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നു പൊലീസ്. ജോലിയൊന്നുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളെന്നാണു പ്രാഥമിക വിവരം. പ്ലൈവുഡ് കമ്പനി നടത്തിപ്പുകാരിൽ ഒരാളുടെ മകൻ രാവിലെ 8 മണിയോടെ കമ്പനിയിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. ഇദ്ദേഹം ഉടൻ ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്ലൈവുഡ് കമ്പനിയിൽ നിന്നു പ്രതികളെ പിടികൂടിയത്.ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. തൊഴിലാളിക്ഷാമം മൂലം കമ്പനിയുടെ പ്രവർത്തനം ഇന്നലെ താൽക്കാലികമായി നിർത്താനിരിക്കെയാണു കൊലപാതകം. അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികളിലും മറ്റു തൊഴിലിടങ്ങളിലും പരസ്പരം ആക്രമിക്കുന്നതും പരുക്കേൽപിക്കുന്നതും പതിവാണ്. അമിത ലഹരി ഉപയോഗം മൂലവും മരണങ്ങളുണ്ടാകുന്നുണ്ട്.ഇന്നലെ രാവിലെ 6നു മുടിക്കൽ വഞ്ചിനാട് എഎം വിനീർ എന്ന സ്ഥാപനത്തിലാണു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നൂറുൽ ഹുസൈനെ സംശയാസ്പദമായ രീതിയിൽ തൊഴിലാളികൾ കണ്ടു. ഇവിടെനിന്ന് ഇറങ്ങിയോടിയ ഇയാളെ ഓടിച്ചിട്ടു പിടികൂടി മറ്റൊരു മുറിയിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. ഉരുളൻ തടികൾ ഉപയോഗിച്ചു പുറത്തും മുഖത്തും മാരകമായി അടിച്ചു പരുക്കേൽപിച്ചു. നെഞ്ചിനും വയറിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റിരുന്നു. പല്ലുകൾ തകർന്ന നിലയിലാണ്.


Source link

Back to top button