test del 3

പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സംശയം, മകൾ മരിച്ചിട്ട് ഒരു വർഷം


കൊച്ചി ∙ പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കിയ നിലയിൽ. കാക്കനാട് കെകെആർ ബേക്സ് ആൻഡ് ജ്യൂസസ് എന്ന സ്ഥാപനം നടത്തിയിരുന്ന പെരുമ്പാവൂർ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പുറം കെ.കെ.രാജനെയാണ് (58) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഛായാഗ്രാഹക സഹായിയായിരുന്ന മകൾ കെ.ആർ.കൃഷ്ണ സിനിമാ ചിത്രീകരണത്തിനിടെ അസുഖം ബാധിച്ച് മരിച്ച് ഒരു വർഷത്തിനിടെയാണ് പിതാവും മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണു സൂചനകള്‍. 2 സിനിമകളുടെ നിർമാണത്തിൽ പങ്കാളിയും ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് രാജൻ.ഇതിഹാസ, കാമുകി എന്നീ ചിത്രങ്ങളുടെ നിർമാണത്തിൽ പങ്കാളിയായിരുന്നു രാജൻ. കാമുകി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. സ്റ്റുഡിയോ, ഹോട്ടൽ നടത്തിപ്പുകളിലുണ്ടായ സാമ്പത്തിക ബാധ്യതയും മകളുടെ മരണവും രാജനെ അലട്ടിയിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ രാജനെ വീട്ടുകാർ കാണുന്നത്.


Source link

Back to top button