LATEST

പെട്രോൾ തീർന്ന് ബൈക്ക് വഴിയിലായി; പിന്നാലെ വന്ന പിക്കപ്പ് ഇടിച്ച് യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ


ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്‌ണൻ – സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദിത്യൻ (20) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഹരിനാരായണനും ആദിത്യനും സഞ്ചരിച്ചിരുന്ന ബൈക്ക് വഴിയിൽ വച്ച് പെട്രോൾ തീർന്ന് നിന്നു. മറ്റൊരു സുഹൃത്തായ അക്ഷയ്‌ക്കൊപ്പം ഇത് പരിശോധിച്ച് നിൽക്കുമ്പോഴാണ് കോഴികയറ്റി വന്ന പിക്കപ്പ് വാൻ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. ഹരിനാരായണൻ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആദിത്യനെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയ്‌യുടെ പരിക്ക് സാരമുള്ളതല്ല. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്ട്‌സ് ആന്റ് സയൻസിലെ ഒന്നാംവർഷ ബിബിഎ വിദ്യാർത്ഥിയായിരുന്ന ഹരിനാരായണൻ മൃദംഗ കലാകാരനുമായിരുന്നു. ജർമനിയിലുള്ള സഹോദരി വിദ്യ ഇന്ന് നാട്ടിലെത്തിയതിന് പിന്നാലെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.


Source link

Back to top button