test del 5 copy of del 3

പെട്രോൾ, ഡീസൽ വിലക്കയറ്റപ്പേടി; കേരളത്തിലും ഇലക്ട്രിക് വാഹന വിൽപനക്കുതിപ്പ് , ‘പരമ്പരാഗത വണ്ടി’ കച്ചവടം താഴേക്ക്


രാജ്യാന്തര എണ്ണവിലയിലെ കുതിപ്പിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂടുമോയെന്ന ആശങ്കയിലാണ് ഇപ്പോഴും ജനം. പല സ്വകാര്യ എണ്ണക്കമ്പനികളും ഇന്ധനവില കുത്തനെ കൂട്ടിക്കഴിഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം ഇന്ധനത്തിനും വില ഉയർത്തി. സാധാരണ പെട്രോളിനും ഡീസലിനും വില കൂട്ടുമോ? ഈ ആശങ്ക പക്ഷേ, വാഹന വിൽപനയിലും പ്രതിഫലിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പെട്രോളും ഡീസലും ഇന്ധനമായുള്ള ‘പരമ്പരാഗത വാഹന’ വിൽപന ഇടിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപന കുതിച്ചുംകയറി. കേരളത്തിലും ഇതേ ട്രെൻഡാണ് കാണുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷം (2025–26) രാജ്യത്താകെ 1,96,754 ഇലക്ട്രിക് കാറുകളാണ് വിറ്റത്. മുൻവർഷത്തേക്കാൾ 82% അധികം. 2024–25 വർഷം 1,08,342 ഇലക്ട്രിക് കാറുകള്‍ നിരത്തിൽ എത്തിയിരുന്നു. മാർച്ച് 31ന് സമാപിച്ച ഇക്കഴിഞ്ഞ 2025-26 സാമ്പത്തിക വർഷം 14 ലക്ഷം ഇലക്ട്രിക് ഇവി വിൽപന നടന്നു. സാമ്പത്തിക വർഷത്തെ അവസാന മാസമായതിനാൽ മാർച്ചിൽ പൊതുവേ വാഹന വിൽപന കൂടാറുണ്ട്. എന്നാൽ ഇത്തവണ വിൽപന പതിവിലേറെ ഉയർന്നു. 12,434 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിൽ കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്. 2025 മാർച്ചിൽ വിറ്റത് 8,105 ഇവികളായിരുന്നു. ഇത്തവണ 53.4% വർധിച്ചു. ഇക്കൊല്ലം ഫെബ്രുവരിയിൽ വിൽപന 9,758 ഇലക്ട്രിക് വാഹനങ്ങളായിരുന്നു. മാർച്ചിൽ വിൽപന 27% കൂടി.


Source link

Back to top button