test del 4 copy of del 3
പെട്രോൾ അടിക്കാൻ മൂന്നു മണിക്കൂർ ‘ക്യൂ’, ക്രൂഡ് ഓയിലിന് ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്, റഷ്യയിൽ നിന്ന് വാങ്ങി ശുദ്ധീകരിച്ച് കൊടുക്കണം

ഹോർമുസിലെ തടസത്തെ തുടർന്നുണ്ടായ ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്. റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം ബംഗ്ലദേശിലേക്ക് കൊണ്ടുപോകാനാണ് ആലോചന. പ്ലാൻ നടപ്പിലായാൽ ക്രൂഡ് ഓയിൽ ഇറക്കുമതി, ഇന്ത്യയിലെ ശുദ്ധീകരണം, തിരികെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോകുന്നത് എന്നിവ അടക്കമുള്ള ചെലവുകൾ ബംഗ്ലദേശ് വഹിക്കും. ഇത് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ വരുമാനം നേടാനുള്ള സാധ്യതയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഹോർമുസ് വഴിയുള്ള എണ്ണ ഗതാഗതം മുടങ്ങിയതോടെ ബംഗ്ലദേശിലെ എണ്ണ പ്രതിസന്ധി രൂക്ഷമായി. തുടർന്നാണ് ഇന്ത്യയുടെ സഹായം തേടിയത്. ബംഗ്ലദേശിനു വേണ്ടി ഇന്ത്യയാണ് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യേണ്ടത്. ഇന്ത്യൻ കമ്പനികളിൽ ഇത് ശുദ്ധീകരിക്കണം. തുടർന്ന് ബംഗ്ലാദേശിലേക്ക് എത്തിച്ചു നൽകുകയും വേണം. മുഴുവൻ ചെലവും ബംഗ്ലദേശ് വഹിക്കും. ഇതുവഴി രാജ്യത്തിന്‍റെ ഇറക്കുമതി ചെലവ് നിയന്ത്രിക്കാമെന്നും ബംഗ്ലദേശ് കരുതുന്നു. കൂടാതെ എൽപിജി ഇറക്കുമതിക്കായി യുഎഇയുടെ സഹായവും ബംഗ്ലദേശ് തേടുന്നുണ്ട്. നിലവിൽ ബംഗ്ലദേശിലേക്ക് ഇന്ത്യ ഡീസല്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്ന് ബംഗ്ലാദേശിലെ പാർവതിപൂരിലേക്ക് നീളുന്ന ഡീസൽ പൈപ്പ് ലൈൻ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ഭാരത് പെട്രോളിയത്തിന് കീഴിലുള്ള നുമാലിഗഡ് റിഫൈനറിയിൽ നിന്ന് 15 വർഷത്തേക്ക് ഡീസൽ ഇറക്കുമതി ചെയ്യാൻ 2023ലാണ് ബംഗ്ലദേശ് ഇന്ത്യയുമായി കരാർ ഒപ്പിടുന്നത്. 2026ൽ ഇന്ത്യ 1.2 ലക്ഷം ടൺ ഡീസൽ ബംഗ്ലദേശിലേക്ക് കയറ്റുമതി ചെയ്തു. പ്രതിവർഷം 1.8 ലക്ഷം ടൺ ഡീസൽ നൽകാമെന്നാണ് വ്യവസ്ഥ.
Source link


