CINEMA

പൂജ റിലീസിനും ക്ളാഷ്,​ ലാൽ v/s ബാച്ച്ലർ പാർട്ടി


മോ​ഹ​ൻ​ലാ​ൽ​ – തരുൺമൂർത്തി ചിത്രം മുംബയിൽ. ദൃ​ശ്യം​ 3​ ,​ ​വാ​ഴ​ 2​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ഏ​പ്രി​ൽ​ 2​ന് ​വ​മ്പ​ൻ​ ​ക്ളാ​ഷി​ന് ​ഒ​രു​ങ്ങു​മ്പോ​ൾ​ ​അ​ടു​ത്ത​ ​ക്ളാ​ഷ് ​പൂ​ജാ​ ​റി​ലീ​സാ​യി​രി​ക്കും​ ​എ​ന്ന് ​ഉ​റ​പ്പാ​യി.​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​വും​ ​അ​മ​ൽ​ ​നീ​ര​ദി​ന്റെ​ ​ബാ​ച്ച്ലർ പാ​ർ​ട്ടി​യു​ടെ​ ​ര​ണ്ടാം​ ഭാ​ഗ​മാ​യ​ ​ബാ​ച്ച് ലർ പാ​ർ​ട്ടി​ ​D”E​U​X​ ​ത​മ്മി​ൽ​ ​ആ​ണ് ​ഏ​റ്റു​മു​ട്ടു​ന്ന​ത്.​ ​ ഒ​ക്ടോ​ബ​ർ​ 15​ന് ​താ​ര​ ​രാ​ജാ​വാ​യ​ ​മോ​ഹ​ൻ​ലാ​ലും​ ​യു​വ​താ​ര​ ​നി​ര​യും​ ​ഏ​റ്റു​മു​ട്ടും.​ ​ദൃ​ശ്യം​ 3​-യും​ ​പു​തു​താ​ര​ ​നി​ര​യു​മാ​യി​ ​എ​ത്തു​ന്ന​ ​വാ​ഴ​ 2​-വു​മാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​ക്ളാ​ഷി​ന് ​സ​മാ​ന​മാ​ണി​ത്.​ ​അ​തേസ​മ​യം​ ​തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​മോ​ഹ​ൻ​ലാ​ൽ​ ​-​ത​രു​ൺ​ ​മൂ​ർ​ത്തി​ ​ചി​ത്രം​ ​അ​ടു​ത്ത​ ​ദി​വ​സം​ ​മും​ബ​യ്‌​യി​ലേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്യും. തു​‌​ട​രും​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​റി​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​ത​രു​ൺ​ ​മൂ​ർ​ത്തി​യും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​എ​സ്.​ഐ​ ​ലൗ​ല​ജ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ആ​ണ് ​ലാ​ലി​ന്.​ ​മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ബി​നു​ പ​പ്പു,​ ​ഇ​ർ​ഷാ​ദ്,​ ​ഭാ​മ​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​
ര​ച​ന​ ​ര​തീ​ഷ് ​ര​വി. ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​അ​മ​ൽ​ ​നീ​ര​ദി​ന്റെ​ ​സി​നി​മ​ക​ളി​ൽ​ ​ക​ൾ​ട്ട് ​ആ​രാ​ധ​ക​രു​ടെ​ ​ചി​ത്രം​ ​ആ​യ​ ​ബാ​ച്ച് ലർ ​പാ​ർ​ട്ടി​ക്ക് ​ര​ണ്ടാം​ഭാ​ഗം​ ​വ​രു​ന്ന​ത് ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ​ആ​രാ​ധ​ക​ലോ​കം​ ​കാ​ണു​ന്ന​ത്.​ ​ഫ്ര​ഞ്ച് ​ഭാ​ഷ​യി​ൽ​ ​ D”E​U​X​ ​എ​ന്നാ​ൽ​ ​ര​ണ്ട് ​എ​ന്നാ​ണ് ​അ​ർ​ത്ഥം. ന​സ്ളി​ൻ,​ ​സൗ​ബി​ൽ​ ​ഷാ​ഹി​ർ,​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ശ്രീ​നാ​ഥ് ​ഭാ​വി​ ,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ടൊ​വി​നോ​ ​തോ​മ​സ് ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ര​ജി​ഷ​ ​വി​ജ​യ​ൻ,​ ​ജ്യോ​തി​ർ​മ​യി​ ,​ ​ന​ദി​യ​ ​മൊ​യ്തു ,​ ഹൻസിക ​എ​ന്നി​വ​രാ​ണ് ​മ​റ്റു​താ​ര​ങ്ങ​ൾ.


Source link

Related Articles

Back to top button