‘പൂക്കളും ചെടികളും ആനകളും വാഹനങ്ങളും ഒപ്പം സ്ത്രീകളും അടങ്ങുന്നതാണ് എന്റെ അയ്യായിരം പ്രണയം; അതെല്ലാം വ്യക്തിപരം’

കൊല്ലം: തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്ന് പറഞ്ഞത് തെറ്റിദ്ധാരണയ്ക്ക് കാരണമായെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. പൂക്കളും ചെടികളും ആനകളും വാഹനങ്ങളും ഒപ്പം സ്ത്രീകളും അടങ്ങുന്നതുമാണ് തന്റെ പ്രണയങ്ങളെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിനുനൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. തനിക്ക് ഒന്നല്ല ആയ്യായിരം പ്രണയങ്ങളുണ്ടെന്നും പ്രണയമില്ലാത്തവൻ പൊട്ടനാണെന്നും ഭാര്യയുടെ വെളിപ്പെടുത്തലിൽ ഗണേശ് കുമാർ പ്രതികരിച്ചത് ഏറെ വിവാദമായിരുന്നു. ഗണേശിനെ മറ്റൊരു സ്ത്രീയുമൊത്ത് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലിലായിരുന്നു മന്ത്രിയുടെ പ്രതികരണം.’എനിക്കുമുൻപ് എത്രയോ ആളുകളുടെ വ്യക്തിജീവിതം കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടേത് കൈകാര്യം ചെയ്യപ്പെട്ടില്ലേ? അദ്ദേഹമിന്ന് രാഷ്ട്രീയത്തിലില്ലേ? അതിലൊന്നും കാര്യമില്ല. എന്നെക്കൊണ്ട് പത്തനാപുരത്ത് ആർക്കെങ്കിലും ഉപദ്രവമുണ്ടോ? അയ്യായിരം പ്രണയമുണ്ടെന്ന് പറഞ്ഞത് സ്ത്രീയും പുരുഷനും തമ്മിലെ പ്രണയത്തെക്കുറിച്ച് മാത്രമല്ല. എനിക്ക് ചെടികളോടും പ്രകൃതിയോടും വാഹനങ്ങളോടും ആനയോടും പക്ഷികളോടും സ്നേഹമുണ്ട്. ഇതെല്ലാം ചേർത്തതാണ് അയ്യായിരം. ഈ കൂട്ടത്തിൽ സ്ത്രീകളുമുണ്ടാകും. അതെന്റെ വ്യക്തിപരമായ കാര്യമാണ്. ഇതെല്ലാം മനുഷ്യസഹജമായ കാര്യമാണ്’- ഗണേശ് കുമാർ വ്യക്തമാക്കി.
Source link



