test del 3

‘പുലിമടയിൽ കൊണ്ടുപോയി തലവയ്ക്കരുത്’; മുഖ്യമന്ത്രി പിണറായി വിജയനോട് സലിംകുമാർ


കളമശേരി ∙ ‘പുലിമടയിൽ കൊണ്ടുപോയി തലവയ്ക്കരുത്’ മുഖ്യമന്ത്രിയോട് നടൻ സലിംകുമാറിന്റെ ഉപദേശം. സംവാദത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് തോമസ് ഐസക് ലോട്ടറി വിവാദത്തിൽ സതീശനെ വെല്ലുവിളിച്ചു, സതീശൻ അദ്ദേഹത്തെ മൂക്കു കൊണ്ട് ‘ധൃതരാഷ്ട്രർ’ എന്നെഴുതിച്ചു. ഇത്തവണ മുഖ്യമന്ത്രിയെ മൂക്കുകൊണ്ട് ‘ഹൃത്വിക് റോഷൻ’ വരപ്പിക്കുമെന്നു സലിംകുമാർ പരിഹസിച്ചു. കളമശേരി നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥി വി.ഇ.അബ്ദുൽ ഗഫൂറിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‘എന്നാൽ ഇതിൽ സംവാദമായാലോ?’– പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വികസന സംവാദത്തിന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ ക്ഷണിച്ചത് ഇങ്ങനെയാണ്. സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടിക നിറച്ച ‘റിപ്പോർട്ട് കാർഡ്’ പങ്കുവച്ചു കൊണ്ടാണ് അതിന്മേലുള്ള സംവാദത്തിന് ക്ഷണിച്ചത്. പ്രതിപക്ഷം സംവാദത്തിനു ക്ഷണിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് കൊല്ലത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി നിയമസഭയിൽ സംവാദങ്ങളിൽനിന്ന് അവർ ഒളിച്ചോടുകയായിരുന്നെന്നു പരിഹസിക്കുകയും ചെയ്തിരുന്നു.


Source link

Back to top button