CINEMA

‘പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ’; വീ‌ഡിയോടൊപ്പം കുറിപ്പുമായി നടൻ രവി മോഹൻ


തമിഴ് നടൻ രവി മോഹനും (ജയം രവി) ഗായിക കെനീഷ ഫ്രാൻസിസും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ അടുത്തിടെയായി ഏറെ പ്രചരിക്കുന്നുണ്ട്. മുൻ ഭാര്യ ആരതി രവിയിൽ നിന്ന് വിവാഹമോചനം നേടിയതിനുശേഷം താരം കെനീഷയോടൊത്ത് പൊതുപരിപാടികളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങൾക്ക് കാരണം. കഴിഞ്ഞദിവസം നടൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ഇപ്പോഴിതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രവി. രവി മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന സിനിമയുടെ പൂജാ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. കെനീഷയുമൊത്ത് പൂമാല അണിഞ്ഞുനിൽക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അനുഗ്രഹങ്ങളോടെ പുതിയ യാത്ര തുടങ്ങുന്നുവെന്ന് കുറിച്ചുകൊണ്ടാണ് നടൻ ചിത്രങ്ങൾ പങ്കുവച്ചത്. പിന്നാലെ ഉയർന്ന വിമർശനങ്ങളിലാണ് നടന്റെ പ്രതികരണം.


Source link

Related Articles

Back to top button