LATEST

പി. ശ്രീകുമാർ അഡി. സോളിസിറ്റർ ജനറൽ


കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ അഡിഷണൽ സോളിസിറ്റർ ജനറലായി (എ.എസ്.ജി) മുതിർന്ന അഭിഭാഷകൻ പി. ശ്രീകുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചു. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും കേന്ദ്ര സർക്കാരിനായി ഹാജരാകാൻ എ.എസ്.ജിമാരെ നിയമിക്കുന്നതിന്റെ ഭാഗമായാണിത്.1994ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ശ്രീകുമാർ 2024ൽ സീനിയർ അഭിഭാഷകനായി. നിലവിൽ കേരള ഗവർണറുടെ നിയമോപദേഷ്ടാവാണ്. ഏറെക്കാലം കേരള ആരോഗ്യ സർവകലാശാലയുടെ സ്റ്റാൻഡിംഗ് കോൺസലായിരുന്നു. ഹരിപ്പാട് സ്വദേശിയാണ്.


Source link

Back to top button