test del 3

‘പിസിയും ഷോണും ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തവർ; കേരളത്തിൽ ജീവിക്കാൻ അവരുടെ ഔദാര്യം വേണ്ട’


കൊച്ചി∙ ബിജെപിയെ മുൻനിർത്തി വിരട്ടലും വിലപേശലും നടത്തേണ്ടെന്നും ബിജെപിയിൽ നിന്ന് വല്ലതും കിട്ടുമെങ്കിൽ വാങ്ങിയെടുത്താൽ മതിയെന്നും പി.സി. ജോർജിനും ഷോൺ ജോർജിനും കെപിസിസി വൈസ് പ്രസിഡന്‍റ് ഹൈബി ഈഡന്‍റെ മറുപടി. ക്രൈസ്തവരെയും മുസ്‌ലിങ്ങളെയും തമ്മിൽ തല്ലിക്കാനുള്ള ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തവരാണ് പി.സിയും ഷോൺ ജോർജുമെന്ന് ഹൈബി ഈഡൻ ആരോപിച്ചു. പരാജയ ഭീതിയിൽ വിറളി പൂണ്ടാണ് കത്തോലിക്കാ സഭയ്ക്കും മെത്രാന്മാർക്കുമെതിരെ ഇരുവരും നിരന്തരം അധിക്ഷേപം ചൊരിയുന്നത്. ബിജെപി ദേശീയ, സംസ്‌ഥാന നേതൃത്വങ്ങളുടെ നിലപാടും ഇത് തന്നെയാണോയെന്ന് അറിയാൻ താൽപര്യമുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.ഷോൺ ജോർജ് കുറെ നാളായി ക്രൈസ്തവ സഭകളെ പറ്റിക്കുകയാണ്. ഡൽഹിയിൽ അമിത് ഷായുടെയും മോദിയുടെയും വിരുന്നിൽ ഏതാനും മതമേലധ്യക്ഷന്മാരെ എത്തിച്ചിട്ട് അതിന്‍റെ ആനുകൂല്യം പറ്റുകയാണ് ഷോൺ ചെയ്യുന്നത്. മുനമ്പം വിഷയത്തിലും ക്രൈസ്തവരെ കബളിപ്പിച്ചു. നന്ദി മോദി എന്നു പറഞ്ഞ് ബിജെപിയെ സുഖിപ്പിക്കുകയും ക്രൈസ്തവരെ കബളിപ്പിക്കുകയുമാണ് ഷോൺ അടക്കമുള്ളവർ ചെയ്തത്. ബിജെപിയുടെ കരുണയിൽ ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന ധാരണ പരത്താനുളള ശ്രമം കയ്യിൽ വച്ചാൽ മതി. എഫ്സിആർഎ ദേദഗതി ബിൽ പിൻവലിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.


Source link

Back to top button