test del 3

പിതാവുമായി തർക്കം; നാലു വയസുകാരനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്


മുംബൈ ∙ പിതാവുമായുള്ള തർക്കത്തെ തുടർന്ന് അദ്ദേഹത്തിന്റെ നാലു വയസുകാരനായ മകനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്. കുട്ടിയെ മീരാ റോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിയായ സന്ദീപ് പവാറിനെ അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകൾ ചേർത്ത് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. മഹാരാഷ്ട്രയിലെ വസായിലുള്ള ഹൗസിങ് സൊസൈറ്റിയിൽ നടന്ന ക്രൂരമായ സംഭവത്തിന്റെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഈ സംഭവം പ്രദേശത്ത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.  


Source link

Back to top button