LATEST

പിണറായി വിജയൻ മോദിയെ അനുകരിക്കുന്നു: സച്ചിൻ പൈലറ്റ്


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അനുകരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാധിപത്യ ശൈലിയെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ബി.ജെ.പിക്കും സി.പി.എമ്മിനും ഇടയിൽ ഉന്നതതല രഹസ്യധാരണയുണ്ട്. അധികാരം ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്തുകയാണ്. രാജ്യത്തുടനീളം കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ഇ.ഡി, സി.ബി.ഐ, ഇൻകംടാക്സ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ശക്തമായി ഉപയോഗിക്കുമ്പോൾ കേരളത്തിൽ ഇടതു നേതൃത്വത്തെ ഒഴിവാക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.


Source link

Back to top button