LATEST

പാലായില്‍ ജോസ് കെ മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രസ്റ്റീജ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കേരള കോണ്‍ഗ്രസ്


കോട്ടയം: കഴിഞ്ഞ തവണ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട പാലാ മണ്ഡലം തിരിച്ചുപിടിക്കാന്‍ ജോസ് കെ മാണി തന്നെ രംഗത്തിറങ്ങും. മാണി സി കാപ്പന് എതിരെ മത്സരിക്കുന്ന കാര്യം പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണി തന്നെയാണ് സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വോട്ടഭ്യര്‍ത്ഥന പങ്കുവച്ചാണ് ജോസ് കെ മാണി സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. അന്ന് എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ച മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 2021ല്‍ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണിയും കേരള കോണ്‍ഗ്രസും.ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ


Source link

Related Articles

Back to top button